pm2-elephant

വയനാട് ബത്തേരിയില്‍ ഭീതിവിതച്ച പി.എം 2 ആനയെ കാട്ടില്‍ തുറന്നുവിടണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് വനംമന്ത്രി. കര്‍ഷകരുടെ ആശങ്കയ്ക്കാണ് സര്‍ക്കാര്‍ പ്രധാന്യം കല്‍പിക്കുന്നത്. തുറന്നുവിട്ടാലുണ്ടാകുന്ന പ്രത്യാഘാതം സമിതിയേയും കോടതിയേയും ബോധ്യപ്പെടുത്തുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു 

 

അനുയോജ്യമായ വനമേഖല കണ്ടെത്തി,റേഡിയോ കോളര്‍ ഘടിപ്പിച്ച് പി.എം ടുവിനെ തുറന്നുവിടണം. നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നുമാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ടിന്റ പകര്‍പ്പ് കിട്ടിയാല്‍ തുടര്‍നടപടി കൈക്കൊള്ളും. ഹൈക്കോടതി നിയോഗിച്ച സമിതിയാണിതെന്നും സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതി മരവിപ്പിച്ചിരുന്നുവെന്നും മന്ത്രി. ആനയെ തുറന്നുവിടുന്നത് ജനങ്ങളൊടുള്ള വെല്ലുവിളിയാണന്നാണ് വയനാട്ടുകാരുടെ  പ്രതികരണം

 

കഴിഞ്ഞ ജനുവരിയിലാണ് പിഎം 2 നെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ അനക്കൊട്ടിലിലെത്തിച്ചത്.തമിഴ്നാട്ടില്‍ രണ്ടുപേരെ കൊല്ലുകയും അന്‍പതോളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത പി.എം 2 140 കിലോമീറ്ററോളം സഞ്ചരിച്ചാണ് വയനാട്ടിലെത്തിയത്. 

 

Forest Minister will not accept recommendation to release elephant in the forest