Mohamed-Muizzu

മാലദ്വീപ് പ്രസിഡന്റ്  മുഹമ്മദ് മുയിസുവിന്റെ സന്ദർശന താല്‍പര്യത്തോട് അനുകൂലമായി പ്രതികരിക്കാതെ ഇന്ത്യ. നവംബറിൽ അധികാരമേറ്റതിന് പിന്നാലെ മുയിസു സന്ദർശത്തത്തിന് നിർദേശം വച്ചെങ്കിലും തീയതിയുടെ കാര്യത്തിൽ ധാരണയായില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപിച്ചു. സൗഹൃദ അന്തരീക്ഷത്തിൽ മാത്രമേ മാലദ്വീപ് പ്രസിഡന്റിന് ആഥിത്യമരുളാൻ കഴിയു എന്ന് കഴിയു എന്നാണ് ഇന്ത്യൻ നിലപാട്. മുസിയുടെ പാർട്ടി തിരഞ്ഞെടുപ്പിൽ നടത്തിയ ഇന്ത്യ വിരുദ്ധ പ്രാചാരണങ്ങളാണ് സന്ദർശ താല്പര്യത്തോട് അനുകൂലമായി പ്രതികരിക്കാൻ തടസമായി നിൽക്കുന്ന പ്രധാന കാര്യം. ഈ മാസം അവസാനമോ അടുത്ത മാസമോ ഇന്ത്യയിലേക്ക് എത്താമെങ്കിലും , അന്തിമ തീയതി നിശ്ചയിക്കേണ്ടത് ഇന്ത്യയാണ് . എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ്  മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ നയതന്ത്ര തലത്തിൽ സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കിയിട്ടുണ്ട്. 

 

Maldives President's visit; India did not respond positively