sfi-banner-against-governor0901

ഗവര്‍ണറുടെ സന്ദര്‍ശനത്തിനെതിരെ എല്‍.ഡി.എഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുന്നില്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തുന്ന ഇന്നുതന്നെ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിലാണ് പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇൻഷുറൻസ് വിതരണ പരിപാടി  ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ എത്തുന്നത്. തൊടുപുഴ മർച്ചന്റസ് അസോസിയേഷൻ ഹാളിലാണ് പരിപാടി. 

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് എസ്.എഫ്.ഐ നീക്കമുണ്ട്. തൊടുപുഴ വെങ്ങല്ലൂര്‍ ജംക്‌ഷനില്‍ റോഡിന് കുറുകെ എസ്.എഫ്.ഐ കറുത്ത ബാനര്‍ കെട്ടി. അതേസമയം ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ചടങ്ങിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെന്നും പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. രണ്ടുമണിക്കാണ്   ഇടുക്കിയില്‍ നിന്നുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ രാജ്ഭവന്‍ ഉപരോധിക്കുക.   

 

SFI Banner against Governor