ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഹസീനയുടെ വിജയം. 300 സീറ്റുകളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 200 സീറ്റുകളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 2009 മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വനിതയെന്ന ഖ്യാതിയും തിരഞ്ഞെടുപ്പിലൂടെ ഭരണത്തില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ കാലമായി അധികാരത്തില്‍ തുടരുന്ന നേതാവെന്ന പ്രത്യേകതയും അവര്‍ക്കുണ്ട്.
Sheikh Hasina wins for the fifth time