vazhoorsoman-07
  • 'കേസില്‍ പൊലീസിന് വീഴ്ചയില്ല'
  • 'പ്രതിപക്ഷ ആരോപണം വേറെ പണിയില്ലാത്തതിനാല്‍'

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇടതുപക്ഷത്തിനൊപ്പമെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍. കേസില്‍ പൊലീസിന് വീഴ്ചയില്ല. പ്രതി അര്‍ജുന്‍ തന്നെയെന്ന് വിശ്വസിക്കുന്നു. പ്രതിപക്ഷ ആരോപണം വേറെ പണിയില്ലാത്തതിനാലെന്നും വാഴൂര്‍ സോമന്‍  മനോരമന്യൂസിനോട് പറഞ്ഞു. എം.എല്‍.എ പ്രതിക്കായി ഇടപെട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതേസമയം, വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി ആറുവയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ പിതാവിനുനേരെ ഉണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്.ഐ.ആര്‍. പ്രകോപനമുണ്ടാക്കിയത് പ്രതി പാല്‍രാജ് ആണ്.  ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ചുമത്തി, റിമാന്‍ഡ് ചെയ്തു.  ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി കെ പി സി സി യുടെ നേതൃത്വത്തിൽ  സ്ത്രീജ്വാല ജാഥ ഇന്ന് വണ്ടിപ്പെരിയാറിൽ നടക്കും.

 

Vazhoor Soman on Vandiperiyar case