'കേരളീയം' പരിപാടി കഴിഞ്ഞ് രണ്ടുമാസമായിട്ടും സ്പോണ്‍സര്‍മാരുടെ വിവരം പുറത്തുപറയാതെ സര്‍ക്കാര്‍. പി.ആര്‍.ഡി ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 10 കോടി 82 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചു എന്ന വിവരം മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ആര് നല്‍കിയതാണ് തുകയെന്നോ എത്രരൂപ ചെലവഴിച്ചു എന്നോ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടിയില്ല. നവംബര്‍ ഏഴിന് അവസാനിച്ച പരിപാടിയുടെ കണക്കുകള്‍ രണ്ടാഴ്ചക്കകം പുറത്തുവിടുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പി.ആര്‍.ഡിക്ക് പുറമെ മറ്റേതെങ്കിലും വകുപ്പിന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചോ എന്നും വ്യക്തമല്ല. പിരിച്ച തുക ട്രഷറിയില്‍ നിക്ഷേപിച്ചു. ഇതില്‍ നിന്ന് പി.ആര്‍.ഡി നാലുകോടി തൊണ്ണൂറ്റിരണ്ടു ലക്ഷം രൂപ വിവിധ ഏജന്‍സികള്‍ക്ക് നല്‍കി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം ഒരു കോടി 55 ലക്ഷം ചെലവായി. ക്ഷണിതാക്കള്‍ക്ക് താമസം ഒരുക്കാന്‍ 65 ലക്ഷം രൂപ പൊതുഭരണ വകുപ്പ് ചെലവാക്കി. 10 കോടി 66 ലക്ഷം രൂപ കേരളീയത്തിന്‍റെ നടത്തിപ്പ് ഏജന്‍സിയായ ടൂറിസം വകുപ്പ് വിവിധ ഇനങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയതിന് മുഖ്യമന്ത്രി അഭിനന്ദിച്ച ചരക്കുസേവന നികുതി ഡെപ്യൂട്ടി കമ്മിഷര്‍പ്രവര്‍ത്തിക്കുന്ന കാര്യാലയം പറയുന്നത് കേരളീയവുമായി ബന്ധപ്പെട്ട ഒരു വിവരവും സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിലില്ലെന്നാണ്.
State govt yet to release sponsors list in Keraleeyam