കോഴിക്കോട് മെഡിക്കൽ കോളജിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ചീഫ് നഴ്സിങ് ഓഫീസർ വി സുമതിയുടെ സ്ഥലം മാറ്റവും തടഞ്ഞിരുന്നു. പീഡനക്കേസിൽ അറ്റൻഡർക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വിവാദമായത് നഴ്സിങ് ഓഫീസർമാരുടെ നിരുത്തരവാദ സമീപനം കൊണ്ടാണന്നായിരുന്നു അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഭീഷണിപ്പെടുത്തിയ അഞ്ചു പേരെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Administrative tribunal stays nursing superintendent's transfer to Konni Medical college