
അറബിക്കടലില്‍ ലൈബീരിയന്‍ കപ്പല്‍ റാഞ്ചാനുള്ള ശ്രമം തകര്‍ത്തത് നാവികസേനയുടെ സമയോചിത ഇടപെടലിലെന്ന് നാവികസേനമേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍. നാവികസേനയുടെ വിമാനങ്ങളെയും ഡ്രോണുകളെയും കണ്ടതോടെ രാത്രി തന്നെ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സ്ഫോടക വസ്തുക്കളടങ്ങിയ കെണികള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ കപ്പല്‍ മുഴുവന്‍ മറീന്‍ കമാന്‍ഡോകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കടല്‍ക്കൊള്ളക്കാരെ ചെറുക്കാനും ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാനും നാവികസേന ആറ് പടക്കപ്പലുകള്‍ വിന്യസിച്ചുകഴിഞ്ഞു. കൂടുതല്‍ കപ്പലുകള്‍ വരും ദിവസങ്ങളില്‍ വിന്യസിക്കും. സുരക്ഷാവിന്യാസവുമായി ബന്ധപ്പെട്ട ചില ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ മുന്‍പില്‍ വച്ചിട്ടുണ്ടെന്നും നാവികസേന മേധാവി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Hijack attempt was foiled by the timely intervention of Indian Navy; claims Admiral Harikumar