തമിഴ്നാട്ടിൽ നടക്കുന്ന മൂന്നാമത് ആഗോള നിക്ഷേപ സംഗമത്തില്‍ വൻ നിക്ഷേപവുമായി കമ്പനികൾ. ടാറ്റ 12,000 കോടിയും, പെഗട്രോൺ 1000 കോടിയുടെ നിക്ഷേപിക്കും. തമിഴ്നാട്ടിൽ പുതിയ  6000 കോടിയുടെ വാഹന നിർമ്മാണ ഫാക്ടറിക്കായി  ഹ്യുണ്ടായിയും,  5000 കോടിയുടെ ഫാക്ടറിക്കായി ടി.വി.എസും കരാർ ഒപ്പിട്ടു. ചിപ്പ് നിർമ്മാതാക്കളായ ക്വാൽക്കം 177 കോടിയുടെ അധിക നിക്ഷേപവും, ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് അഞ്ചു ബില്യൺ ഡോളറിന്റെ നിക്ഷേപവും നടത്തും. അഡിഡാസ് , ബോയിങ് തുടങ്ങിയ കമ്പനികളും നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും നടക്കുന്ന സംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമാണ് തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

GIM may bring approximately 5 l cr investments to Tamilnadu