പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. തെങ്കാശിയിൽ നിന്ന് പിടികൂടിയ പ്രതികളെ പത്തനംതിട്ടയിലെത്തിച്ചു. സംഘത്തിൽ മൂന്നുപേരുണ്ടെന്നാണ് വിവരം. മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവറാണെന്ന് സൂചനയുണ്ട്.
ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണ ശ്രമത്തിനിടെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയെ മുണ്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
Pathanamthitta mylapra murder two held from tamilnadu