ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്‍റിലെത്തുക ഇന്ന് വൈകിട്ട് നാലുമണിയോടെ. പേടകത്തിലെ എല്ലാ ഉപകരണങ്ങളും  മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും. 

 

അതേസമയം, സൂര്യനെ കുറിച്ചു പഠിക്കുന്ന ആദിത്യ എല്‍വണ്‍ ദൗത്യം രാജ്യത്തിന്റെ  ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് മേധാവി അന്നപൂര്‍ണി സുബ്രഹ്മണ്യം മനോരമ ന്യൂസിനോട്.ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ പേടകങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആദിത്യ വഴി ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഉപഗ്രഹത്തില്‍ നിന്നുള്ള പ്രാഥമിക ഡേറ്റകള്‍ ഇതിനകം ലഭിച്ചു തുടങ്ങിയെന്നും  അന്നപൂര്‍ണി പറഞ്ഞു. ആദിത്യയിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണാഗ്രാഫ് നിര്‍മ്മിച്ചത് അന്നപൂര്‍ണി സുബ്രഹ്മണ്യത്തിന്റെ േനതൃത്വത്തിലാണ്.

 

 

Aditya L1 mission: India's solar mission to be placed in final orbit today, says ISRO