ബഹിരാകാശത്ത് ഇന്ത്യയുടെ സൂര്യനമസ്കാരം. രജ്യത്തിന്റെ പ്രഥമ സൗരപരിവേക്ഷണ ദൗത്യമായ ആദിത്യ എല്‍വണ്‍ ലക്ഷ്യസ്ഥാനമായ ലഗ്രാജന്‍ പോയിന്റിലെ സാങ്കല്‍പിക ഭ്രമണപഥത്തില്‍ പ്രവേശിച്ചു. വര്‍ഷം മുഴുവന്‍ ഗ്രഹങ്ങളുടെയോ മറ്റോ തടസങ്ങളില്ലാതെ സൂര്യനെ നിരീക്ഷിക്കാന്‍ കഴിയുന്ന ആദിത്യ നല്‍കുന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് േമധാവി അന്നപൂര്‍ണി സുബ്രമണ്യം മനോരമ ന്യൂസിനോടു പറഞ്ഞു. ആദിത്യയിലെ ഏഴു ശാസ്ത്ര ഉപകരണങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ അധികം വൈകാതെ ബെംഗളുരുവിലെ ഇസ്റോ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങും.
സെപ്റ്റംബര്‍ രണ്ടിനു ഉച്ചയ്ക്കു തുടങ്ങിയ യാത്ര 126 ദിവസും പതിനഞ്ചു ലക്ഷം കിലോമീറ്ററും പിന്നിട്ടാണു ലക്ഷ്യത്തിലെത്തുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ സൂര്യനും ഭൂമിക്കും ഇടയിലെ ലഗ്രാജന്‍ പോയിന്റ്–1നു സമീപം പേടകമെത്തിയിരുന്നു. നാലുമണിയോടെ ആദിത്യയിലെ ത്രെസ്റ്റര്‍ എന്‍ജിന്‍ ഏതാനും െസക്കന്‍ഡുകള്‍ ജ്വലിപ്പിച്ചാണു സാങ്കല്‍പിക ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചു. ശാസ്ത്രജ്ഞരുടെ അര്‍പ്പണമനോഭാവത്തിന്റെ വിജയയമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇസ്റോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഴുവന്‍ മാനവ രാശിക്കും പ്രയോജനകരവുമയ നേട്ടമാണ് രാജ്യം കൈവരിച്ചതെന്ന് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.സൂര്യനെ കുറിച്ചുള്ള പുതിയ അറിവുകള്‍ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏറെ മുതല്‍കൂട്ടാകുമെന്നു ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിക്ക്സ് മേധാവി അന്നപൂര്‍ണി സുബ്രമണ്യം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ആദിത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ഉപകരണമായി വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് നിര്‍മിച്ചത്
ലഗ്രാജന്‍പോയിന്റിലേക്കുള്ള യാത്രക്കിടെ തന്നെ ആദിത്യയിലെ ശാസ്ത്ര ഉപകരണങ്ങളില്‍ ചിലതു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണോഗ്രാഫ്, പേടകം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഓണ്‍ ചെയ്തു സുസജ്ജമാണെന്നും ഉറപ്പുവരുത്തിയിരുന്നു.തമോഗര്‍ത്തങ്ങളെയും എക്സ്റേ വികിരണങ്ങളെയും കുറിച്ചു പഠിക്കാനുള്ള എക്സ്പോസാറ്റ് ഒന്നാം തിയ്യതി വിജയകരമായി വിക്ഷേപിച്ചിരുന്നു. തൊട്ടുപിറകെ ഇസ്റോ രാജ്യത്തിനുനല്‍കുന്ന രണ്ടാമത്തെ പുതുവല്‍സര സമ്മാനമായി ആദിത്യയുടെ നേട്ടം
India's first solar mission, Aditya L-One, has reached its destination