സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി ലൈല ചരക്കുകപ്പല്‍ മോചിപ്പിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ കമാന്‍ഡോ ഓപ്പറേഷന്. മറീന്‍ കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ ചരക്കു കപ്പലിലേക്ക് ഇറങ്ങി.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി ലൈല ചരക്കുകപ്പലിനെ മോചിപ്പിക്കാന്‍ ഐഎന്‍എസ് ചെന്നൈ പടക്കപ്പല്‍ അയച്ച് ഇന്ത്യ. പതിനഞ്ച് ഇന്ത്യന്‍പൗരന്‍മാരാണ് കപ്പലില്‍ ഉള്ളത്. ദീര്ഘദൂരനിരീക്ഷണവിമാനവും കപ്പലിനെ ചുറ്റിയുണ്ട്.
ബന്ദികളുമായി സംസാരിക്കാന്‍ നാവികസേനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് എംവി ലൈല നോര്‍ഫോക് എന്ന ലൈബീരിയന്‍ പതാകവാഹകയായ ചരക്കുകപ്പലില്‍ ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ കടന്നുകയറിയത്.
Navy Commandos Get On Hijacked Ship With 15 Indians On Board