കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറോളം നഴ്സുമാര്‍ക്കെതിരെ കേസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനും കലക്ടറേറ്റിലേക്ക് അതിക്രമിച്ച് കയറിയതിനുമാണ് കേസ്. മാര്‍ച്ച് ഉദ്ഘാടനംചെയ്ത എം.വിജിന്‍ എംഎല്‍എയ്ക്കെതിരെ കേസില്ല. അതിനിടെ കണ്ണൂർ ടൗൺ എസ്.ഐ, പി.പി.ഷമീലിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി എം.എൽ.എ. എം.വിജിൻ എസ്.ഐയുടെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥർക്ക് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാവും ഡി.ജി.പിയെ സമീപിക്കുക. കലക്ട്രേറ്റിറ്റിലേക്ക് പ്രതിഷേധ മാർച്ചുണ്ടെന്ന്  അറിഞ്ഞിട്ടും ആവശ്യത്തിന് പൊലീസുകാരെ വിന്യാസിക്കാഞ്ഞതും പരാതിയായി ഉയർത്തും. ഇന്നലെയാണ് കേരള നഴ്സസ് അസോസിയേഷൻ കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ എം.എൽ.എയും എസ്.ഐയും തമ്മിൽ വാക്കേറ്റമുണ്ടായത്.

Case against Nurses on Collectorate march