തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പിഞ്ചുകുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. കൊണ്ണിയൂര്‍ സ്വദേശി ശ്രീകണ്ഠന്റെ മകന് അനന്തു (ഒന്നര വയസ്)വാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ദാരുണ സംഭവം. സംഭവസമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ അയല്പക്കത്ത് തൊഴിലുറപ്പ് പദ്ധതിക്കായി പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ വിവരം സ്ത്രീ തന്നെയാണ് കുഞ്ഞിന്റെ മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കള്‍ ഓടിയെത്തി നോക്കിയപ്പോള്‍ കുഞ്ഞ് കിണറ്റില്‍ കിടക്കുന്നത് കണ്ടു. പുറത്തെടുത്തപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Toddler murdered in Trivandrum