Kalolsavam-point-table-0404

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം സമാപനത്തോടടുക്കുമ്പോൾ 142 പോയിന്റോടെ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കണ്ണൂര്‍ 137 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. കൊല്ലം 134ഉം പാലക്കാട് 131ഉം മലപ്പുറം 130ഉം പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ വൈകിയെങ്കിലും കാണികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.

 

ഇന്ന് രാവിലെയാണ് കൗമാര കലാമാമാങ്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ മല്‍സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. പങ്കെടുക്കലാണ് പ്രധാനമെന്നും കല, പോയിന്‍റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രകലകള്‍ അടുത്ത വര്‍ഷം മുതല്‍ മല്‍സരയിനമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അഞ്ച് ദിവസം നീളുന്ന കലാമല്‍സരങ്ങളില്‍ പതിനാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നഗരത്തിലെ 24 വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

As the first day of the 62nd State School Arts Festival coming to end, Kozhikode and Thrissur are leading with 142 points.