paravoor-corporation

നവകേരളസദസിന് പറവൂര്‍ നഗരസഭ സെക്രട്ടറി അനുവദിച്ച തുക തിരിച്ചടച്ചു. കൗണ്‍സിലിന്റെയും ചെയര്‍പേഴ്സന്റെയും എതിര്‍‌പ്പുമറികടന്നായിരുന്നു തുക അനുവദിച്ചത്. തുക കൈപ്പറ്റിയ സ്വകാര്യ കമ്പനിയാണ് നഗരസഭയിലേക്ക് ഒരു ലക്ഷം രൂപ തിരിച്ചടച്ചത്.

യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭാ കൗൺസിൽ കഴിഞ്ഞ നവംബര്‍ 13 നാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ അടിയന്തര യോഗം ചേർന്നു തീരുമാനം പിൻവലിച്ചു. എന്നാൽ, കൗൺസിൽ തീരുമാനം മറികടന്ന് സെക്രട്ടറി സ്വന്തം അധികാരം ഉപയോഗിച്ചു തുക കൈമാറുകയായിരുന്നു. ഈ തുകയാണ് സ്വകാര്യ കമ്പനി തിരിച്ചടച്ചത്. 

The amount allotted by the secretary of the Paravoor Municipal Corporation for Navakerala Sadas, refunded