കണ്ണൂര്‍ ടൗണ്‍ എസ്ഐയോട് കയര്‍ത്ത് എം.വിജിന്‍ എം.എല്‍.എ. സിവില്‍സ്റ്റേഷനില്‍ നഴ്സുമാരുടെ സമരത്തിനിടെയാണ് വാക്കേറ്റം. സമരക്കാരെ പൊലീസ് ഗേറ്റില്‍ തടയാതിരുന്നതിനെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലേക്ക് നഴ്സുമാര്‍ പ്രതിഷേധവുമായെത്തി. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം നടത്തിയതില്‍ കേസെടുക്കുമെന്നും പേരെന്താണെന്നും എസ്.ഐ ചോദിച്ചെന്ന് പറഞ്ഞാണ് എം.എല്‍.എ കയര്‍ത്തത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയിട്ട് സമരക്കാരുടെ മേല്‍ കയറാന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ്.ഐയോട് ക്ഷുഭിതനായി പറയുന്നുണ്ട്. 'നിങ്ങളെവുന്നാ പൊലീസായേ? ആരാ ഇയാളെ പൊലീസിലെടുത്തെത്. ഈട്ന്ന് മാറാന്‍ തുടങ്ങുവല്ലേ, ഞങ്ങളെ ഗേറ്റില്‍ തടയുന്നതിന് പകരം ഷോ ഉണ്ടാക്കുകയാണെന്നും സുരേഷ് ഗോപി കളിക്കരുതെന്നുമായിരുന്നു എം.എല്‍.എയുടെ വാക്കുകള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.