pm-tcr-kerala-03
  • കൊച്ചിയിലെത്തിയത് പ്രത്യേക വിമാനത്തില്‍
  • ഹെലികോപ്ടറില്‍ തൃശൂരിലേക്ക് തിരിച്ചു
  • പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
  • ഒന്നര കിലോമീറ്റര്‍ റോഡ് ഷോ

പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍. ലക്ഷദ്വീപില്‍ നിന്നും പ്രത്യേക വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്ടറില്‍ തൃശൂരിലെത്തി. കുട്ടനെല്ലൂര്‍ ഗവണ്‍മെന്‍റ് കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി റോഡുമാര്‍ഗം സ്വരാജ് റൗണ്ടിലേക്ക്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ട് ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുെട അവകാശവാദം. 

 

പിന്നീട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ ഒന്നര കിലോമീറ്ററിനിപ്പുറം നായ്ക്കനാലില്‍ സമാപിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.  

 

PM Modi in Kerala, will address public meeting at Thekkindakdu, Thrissur