ചിത്രം; ദിനമലര്‍

  • ഇംഫാലില്‍ വന്‍ ലഹരി വേട്ട
  • കടത്താന്‍ ശ്രമിച്ചത് ശ്രീലങ്കയിലേക്ക്
  • പിടികൂടിയത് എന്‍സിബിയുടെ ചെന്നൈ, ബെംഗളൂരു യൂണിറ്റുകള്‍

തേയില പാക്കറ്റുകളില്‍ ഒളിപ്പിച്ച് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 75 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ചെന്നൈ, ബെംഗളൂരു യൂണിറ്റുകൾ ചേർന്ന് ഇംഫാലില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ഡിസംബർ 21ന് ലഹരിവസ്തുക്കളുമായി ചെന്നൈയിൽ അറസ്റ്റിലായ നാലുപേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംഫാലിലെ പരിശോധന.  15.8 കിലോ മെത്താഫെറ്റാമൈനുമായി രാജ്യാന്തര ലഹരി സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മ്യാൻമറിലെ തമുവിൽ നിന്ന് ഇംഫാല്‍, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു പദ്ധതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

NCB seized 15.8 kg Meth from imphal