New Delhi: Women and children hold placards during a silent protest against CAA and NRC at Shaheen Bagh in New Delhi, Tuesday, Feb. 11, 2020. (PTI Photo)(PTI2_11_2020_000243B)

New Delhi: Women and children hold placards during a silent protest against CAA and NRC at Shaheen Bagh in New Delhi, Tuesday, Feb. 11, 2020. (PTI Photo)(PTI2_11_2020_000243B)

  • ബില്‍ പാസാക്കിയത് 2019 ല്‍
  • നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ 83 പേര്‍ മരിച്ചിരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 2019 ഡിസംബറില്‍ പാര്‍ലമെന്‍റ് പാസാക്കിയ  പൗരത്വ നിയമഭേദഗതിയുടെ  ചട്ടം തിരഞ്ഞെടുപ്പിന് മുന്‍പ്  വിജ്ഞാപനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൊബൈല്‍ ഫോണ്‍ വഴിയും പൗരത്വത്തിന് അപേക്ഷിക്കാവുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാക്കും. 

രാജ്യം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യവഹിച്ച പൗരത്വനിയമസഭേദഗതി പാസാക്കി നാലുവര്‍ഷമായിട്ടും തുടര്‍നടപടകളിലേക്ക് സര്‍ക്കാര്‍ നീങ്ങിയിരുന്നില്ല.  സമരങ്ങള്‍ മുന്നില്‍ കണ്ട് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം വിജ്ഞാപനം ചെയ്ത് പൗരത്വനിയമഭേദഗതി യഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതവിവേചനത്തെ തുടര്‍ന്ന് രേഖകളില്ലാതെ  ഇന്ത്യയിലേക്കെത്തിയ ഹിന്ദു, സിഖ്,ബുദ്ധമത വിശ്വാസികള്‍, ജൈനമതക്കാര്‍,പാഴ്സികള്‍,ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വനിയമഭേദഗതി. ഇതില്‍ നിന്നും മുസ്ലീം വിഭാഗങ്ങളെ ഒഴിവാക്കിയതാണ് വിവാദമായിരുന്നത്. 

ചട്ടം വിജ്ഞാപനം ചെയ്യുന്നതോടെ പൗരത്വത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാനാവും. ഇന്ത്യയിലേക്കേ് എത്തിയ വര്‍ഷം പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ വ്യക്തമാക്കണം. എന്നാല്‍ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. 2014ന് ശേഷം ഇന്ത്യയില്‍ വന്നവരുടെ കാര്യം നിയപരമായി പരിശോധിക്കപ്പെടും. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കത്തോടെ വിവാദങ്ങളും സമരങ്ങളും വീണ്ടും ഉയര്‍ന്നു വരും.

 

CAA rules likely to be notified before 2024 Lok Sabha poll