ചിത്രം: AFP

ചിത്രം: AFP

ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് തുടര്‍ ഭൂകമ്പങ്ങള്‍ക്കു പിന്നാലെ സൂനാമി. അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. തീരപ്രദേശങ്ങളായ ഇഷികാവ, നിഗാത, ടൊയാമ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.

 

മുന്നറിയിപ്പിനെ തുടര്‍ന്ന് ഇഷികാവയിലേക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.  പ്രദേശത്തെ ഇന്‍റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. വരുന്ന രണ്ട് മൂന്ന് ദിവസങ്ങളില്‍ ശക്തിയേറിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പില്‍ പറയുന്നു.

 

 

Tsunami hits several coastal areas of Japan, warning