
ചിത്രം: Kerala police
കായംകുളം ഏരുവയില്‍ പുതുവല്‍സര രാത്രിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം. പടക്കം പൊട്ടിക്കുന്നത് കാണാന്‍ അച്ഛനുമൊത്ത് വീടിന് സമീപത്തെ റോഡിലെത്തിയപ്പോഴാണ് കുട്ടിയെ പൊലീസ് ലാത്തിക്ക് അടിച്ചത്. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു. അതേസമയം, കുട്ടിക്ക് അടി കൊണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്‍റെ മറുപടി. കുട്ടിയെ അടിച്ചതിനെതിരെ ചൈൽഡ് ലൈൻ, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
police beats nine year old, alleges family