fort-kochi-pappanji-3

പുതുപ്രതീക്ഷകളുമായി 2024 എത്തി. ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിര്‍പ്പ്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കോവളത്തും വന്‍ ജനപങ്കാളിത്തം. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു.  ഫോര്‍ട്ട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും അടക്കം വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങളിലും കെടാതെ പുതുവര്‍ഷശോഭ. 

 

2024 ആദ്യം പിറന്നത് ഫസഫിക് തീരത്തെ ദ്വീപ് രാഷ്്ട്രമായ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും  ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തി. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ഓക്‌ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.

 

ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് സിഡ്നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളോടെ പുതുവര്‍ഷത്തെ വരവേറ്റു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍. 

 

Happy new year India welcome 2024