• ഫോർട്ട്കൊച്ചിയിൽ മാത്രം ആയിരത്തോളം പൊലീസുകാര്‍
  • ഫോര്‍ട്ട് കൊച്ചിയിലേക്ക് വൈകിട്ട് 4 മണി മുതൽ റോഡ് മാർഗം വാഹനം കടത്തിവിടില്ല
  • 7 മണിക്ക് ശേഷം റോ റോ ബോട്ട് സർവീസും ഉണ്ടാവില്ല

പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന പരിശോധനയും നിയന്ത്രണവുമൊരുക്കി സംസ്ഥാനം. പ്രധാന ആഘോഷകേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ പത്ത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് നാല് മണിമുതൽ റോഡ് മാർഗം വാഹനം കടത്തിവിടില്ല. വൈകിട്ട്  ഏഴ്  മണിക്ക് ശേഷം  റോ റോ ബോട്ട്  സർവീസുകളും ഫോർട്ട്കൊച്ചിയിലേക്ക്  ഉണ്ടായിരിക്കില്ല. ഫോർട്ട്കൊച്ചിയിൽ അനുവദനീയ പരിധിക്ക് മുകളിൽ ആളുകൾ എത്തിയാൽ മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ  തടഞ്ഞ് നിയന്ത്രിക്കും. 

അതിനിടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി എട്ടുമുതൽ നാളെ  പുലർച്ചെ ആറു വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.  ആശുപത്രികളിൽ ജീവനക്കാരുടെ സംരക്ഷണത്തിന്  നിയമ നിർമാണം നടത്തിയതുപോലെ പമ്പുകള്‍ സംരക്ഷിക്കാനും നിയമം വേണമെന്നാണ് പമ്പുടമകളുടെ  ആവശ്യം. കെഎസ്ആർടിസിയുടെ പമ്പുകള്‍ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, സമരത്തിനില്ലെന്ന് പെട്രോളിയം ഡീലേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി  അറിയിച്ചു. 

 

Huge police force deployed to ensure safety in New year celebrations