തിരുവനന്തപുരത്തെ പുതുവല്‍സര ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പൊലീസ് കമ്മിഷണര്‍. ആഘോഷകേന്ദ്രങ്ങളില്‍ മഫ്തിയില്‍ ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഡി.ജെ പാര്‍ട്ടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സി.എച്ച്. നാഗരാജു മനോരമ ന്യൂസിനോട് പറഞ്ഞു. മാനവീയം വീഥിയിലും കോവളത്തുമടക്കം കര്‍ശനനിയന്ത്രണങ്ങളുണ്ടാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊച്ചിയിലും കനത്ത സുരക്ഷയാണ് പുതുവല്‍സരാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കൊച്ചിയിലെ പ്രധാന ആഘോഷകേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ പത്ത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് നാല് മണിമുതൽ റോഡ് മാർഗം വാഹനം കടത്തിവിടില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷം റോ റോ ബോട്ട് സർവീസുകളും ഫോർട്ട്കൊച്ചിയിലേക്ക് ഉണ്ടായിരിക്കില്ല. ഫോർട്ട്കൊച്ചിയിൽ അനുവദനീയ പരിധിക്ക് മുകളിൽ ആളുകൾ എത്തിയാൽ മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് നിയന്ത്രിക്കും.
Police issues guidelines for new year celebrations