• നേമം റെയിൽവേ സ്റ്റേഷന്‍ ഇനി തിരുവനന്തപുരം സൗത്ത്
  • കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത്
  • ടിക്കറ്റ് വില്‍പന വര്‍ധിക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കി. നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോർത്തെന്നും മാറും. പേരുമാറ്റത്തിന് അനുമതി നല്‍കി ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനുകളായി നേമത്തേയും കൊച്ചുവേളിയേയും മാറ്റുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.

 

തിരുവനന്തപുരത്തേക്ക് ടിക്കറ്റ് നോക്കുന്ന ഇതര സംസ്ഥാനക്കാർ കൊച്ചുവേളി സ്റ്റേഷൻ  തൊട്ടടുത്താണെന്ന് അറിയാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുകയാണ് പതിവ്. തിരുവനന്തപുരം എന്നു ബ്രാൻഡ് ചെയ്ത് സ്റ്റേഷനുകൾ നവീകരിക്കുന്നതോടെ ടിക്കറ്റ് എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Nemom to be Thiruvananthapuram South and Kochuveli Thiruvananthapuram North; State nods to rename railway stations