ആലപ്പുഴ കുത്തിയതോട് ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശരീരം മുഴുവൻ ചൂരൽ കൊണ്ട് അടിയേറ്റ കൃഷ്ണജിത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്.അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവർക്കെതിരെ  പൊലീസ് കേസെടുത്തു. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകനാണ് കൃഷ്ണജിത്. അമ്മ ആലപ്പുഴ സ്വദേശി ദീപയും ഭർത്താവ് ബിജുവും കുറച്ചു നാളായി വേർപിരിഞ്ഞു താമസിക്കുകയാണ്. അമ്മദീപയ്ക്ക് ഒപ്പം ആലപ്പുഴയിലെ വീട്ടിലായിരുന്നു മകൻ കൃഷ്ണജിത്ത് ഉണ്ടായിരുന്നത്. അമ്മയുടെ സുഹ്യത്ത് കൃഷ്ണകുമാറും ഇവർക്കൊപ്പമായിരുന്നു താമസം.

 

കുട്ടിയെ മർദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്തായ കൃഷ്ണകുമാർ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നു.  കുട്ടിയെ ശരീരത്തിൽ ചൂരൽ കൊണ്ടും വടി കൊണ്ടും അടിച്ച പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടതു കൈയ്ക്ക് ഒടിവുള്ളതായി കണ്ടെത്തി. പിതാവ് ബിജുവിന്റെ പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. അമ്മയുടെ സുഹൃത്ത് ചേർത്തല  തിരുവിഴ സ്വദേശി കൃഷ്ണകുമാർ, അമ്മ ദീപ എന്നിവർക്കെതിരെ കുത്തിയതോട് പൊലിസ് കേസെടുത്തു. ഇരുവരെയും പിടികൂടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

 

Mother's friend beats minor boy, Alappuzha