fog-delhi-alert-31
  • ഡല്‍ഹിയിലെ കുറഞ്ഞ ശരാശരി താപനില 11 ഡിഗ്രി
  • പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും മുന്നറിയിപ്പ്
  • റോഡ് -റെയിൽ-വ്യോമ ഗതാഗതങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചു

ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും വരുന്ന രണ്ട് ദിവസം കൊടുംതണുപ്പിന് സാധ്യത. മൂടൽ മഞ്ഞും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന് മുകളിലെത്തി. കുറഞ്ഞ ശരാശരി താപനില 11 ഡിഗ്രിയില്‍ തുടരുകയാണ് ഡല്‍ഹിയില്‍. സീസണിലുണ്ടാവേണ്ടതിനേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണിത്.  ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.

 

മൂടൽ മഞ്ഞ് ഇന്നും റോഡ് -റെയിൽ-വ്യോമ ഗതാഗതങ്ങളെ  ബാധിച്ചു.  മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. 27ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം–കേരള എക്സ്പ്രസ് വൈകിയത് 20 മണിക്കൂർ. ആവശ്യത്തിന് വെള്ളവും ശുചിമുറി സൗകര്യവും ഭക്ഷണവുമില്ലാതെ യാത്രക്കാർ ട്രെയിനിലിരുന്നത് നാല് ദിവസം. കുട്ടികളുമായുള്ള യാത്രദുരിത പൂർണമായിരുന്നുവെന്നും ട്രെയിൻ പുറപ്പെടുന്ന സമയം റയിൽവേ കൃത്യമായി അറിയിക്കണമെന്നും യാത്രക്കാര്‍ പറയുന്നു. 

 

IMD predicts dense fog in Delhi for two days