ministers-oath

കെ.ബി ഗണേഷ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര്, തുറന്ന ഏറ്റുമുട്ടലായി മാറിയ ശേഷം ആദ്യമായി ഗവര്‍ണറും മുഖ്യമന്ത്രിയും മുഖാമുഖം വരുമെന്നതാണ് ഇന്നത്തെ ചടങ്ങിന്‍റെ പ്രത്യേകത. ഇരുവരും തമ്മിലുള്ള മ‍ഞ്ഞുരുക്കത്തിന് ചടങ്ങ് വഴി തെളിക്കുമോയെന്നാണ് രാഷ്ട്രീയ കേരളത്തിന്‍റെ ആകാംക്ഷ

 

പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. കെ.ബി.ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖവും കിട്ടാനാണ് സാധ്യത. എന്നാല്‍ ഗതാഗതത്തിന് പുറമെ സിനിമ വകുപ്പിലും കേരളകോണ്‍ഗ്രസ് ബി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാന്‍റെ വകുപ്പായതിനാല്‍ ഇക്കാര്യം സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിലെ തുടര്‍ നീക്കങ്ങളും ചര്‍ച്ചയാകും.

 

Ganesh Kumar and Kadannappally Ramachandran will be sworn in as ministers today