പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അസാധാരണ അവതരണ ശൈലിയിലൂടെയും വേറിട്ട പരീക്ഷണങ്ങളിലൂടെയും കാണികളെ അമ്പരപ്പിച്ച നാകടകാരനായിരുന്നു പ്രശാന്ത് നാരായണന്‍. മോഹന്‍ലാലും മുകേഷും വേഷമിട്ട ഛായാമുഖിയിലൂടെയാണ് അദ്ദേഹം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായത്.
എം. ടി. വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കി മഹാസാഗരം , മകരധ്വജന്‍, മണികര്‍ണിക, കറ, സ്വപ്നവാസവദത്തം താജ്മഹൽ തുടങ്ങിവയും വ്യത്യസ്ത നാടകങ്ങള്‍ ജനുവരിയില്‍ കപ്പല്‍ച്ചേതത്തിന്റെ കഥപറഞ്ഞ സുഖാനി എന്ന നാടകം തിരുവരങ്ങിലൂടെയാണ് വേദിയിലെത്തിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ 1972 ജൂലൈ 16 നു ജനനം. അച്ഛൻ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ. അമ്മ കെ. ശാന്തകുമാരി അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു.പതിനേഴാം വയസ്സിൽ ഭാരതാന്തം എന്ന ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരൻ, അരചചരിതം,ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ,ചിത്രലേഖ തുടങ്ങിയ നാടകങ്ങളിലൂടെ വേദികള്‍ക്ക് പ്രിയങ്കരന്‍. രബീന്ദനാഥ് ടഗോറിന്റെ തപാലോഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, തുടങ്ങിയവയും ഏറെ ശ്രദ്ധനേടി. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ബുദാബി ശക്തി അവാർഡ് തുടങ്ങിയ ഒട്ടേറെ ബഹുമതില്‍ നേടിയിട്ടുണ്ട്. മൃഗസംരക്ഷ വകുപ്പ് ജില്ലാ ഓഫിസില്‍ ഉദ്യോഗസ്ഥനായിരുന്നു.
Theatre director Prasanth Narayanan passed away