Ap-jayan-cpi

പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരായ നടപടിയെച്ചൊല്ലി സിപിഐയില്‍ തര്‍ക്കം.  എ.പി. ജയനെതിരായ നടപടിക്ക് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അംഗങ്ങള്‍ രംഗത്തെത്തി. ജയന് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്ന് അംഗങ്ങളില്‍ ചിലര്‍ വാദിച്ചു. വാദങ്ങള്‍ തള്ളിയ നേതൃത്വം  നടപടി പിന്‍വലിക്കണമെന്ന ജയന്‍റെ അപേക്ഷ നിരസിച്ചു.

 

അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജയനെതിരെ നടപടിയെടുത്തത്. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ സ്ഥാനത്തു നിന്നു നീക്കുകയും 

ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ചെയ്തു.

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നാലംഗ പാർട്ടി കമ്മിഷന്റെ അന്വേഷണം. അടൂരിൽ 6 കോടി രൂപ വിലയുള്ള ഫാം ഹൗസ് സ്വന്തമാക്കി എന്നതടക്കമുളള ആരോപണങ്ങളാണ് ജയനെതിരെ ഉയർന്നത്. ജില്ലാ പഞ്ചായത്തിൽ മത്സരിക്കാനായി സീറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതിപ്പെട്ടിരുന്നു. ആദ്യം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷ്റഫിനെയാണ് അന്വേഷണത്തിനു നിയോഗിച്ചത്. എന്നാൽ ജയനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കഴമ്പില്ലെന്നും അദ്ദേഹം പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതു വിവാദമായതോടെ അന്വേഷണത്തിനു നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. 

 

Illegal amassing of wealth: CPI to probe charges against Pathanamthitta district secretary