binoy-viswam

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. നിർദേശം ചർച്ച പോലുമില്ലാതെ സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗം നേരത്തെ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നു. അതിനു പിന്നാലെ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയേൽ പരസ്യമായി ഉയർത്തിയ വിമർശനം ഇന്നു ചേർന്ന സംസ്ഥാന കൗൺസിലിൽ പ്രതിഫലിച്ചില്ല.

Binoy Viswam as CPI State Secretary