• രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും
  • 14 സംസ്ഥാനങ്ങളിലൂടെ 62,00 കിലോമീറ്ററുകള്‍ സഞ്ചരിക്കും
  • യാത്ര മണിപ്പുര്‍ മുതല്‍ മുംബൈ വരെ

രാജ്യത്തെ അറിയാന്‍ വീണ്ടും ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14 മുതല്‍ മാര്‍ച്ച് 20 വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നിശ്ചയിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 62,00 കിലോമീറ്ററുകളാവും രാഹുലും സംഘവും സ‍ഞ്ചരിക്കുക. മണിപ്പുര്‍ മുതല്‍ മുംബൈ വരെയാണ് ഭാരത് ന്യായ് യാത്ര എന്ന് പേരില്‍ നേതാക്കള്‍ കാല്‍നടയായും ബസിലും സഞ്ചരിക്കുക. ചരിത്രപരമായ യാത്രയായി ഇത് മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും പിന്നിട്ടത്. 2022  സെപ്റ്റംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മുകശ്മീരിലാണ് അവസാനിച്ചത്.

 

Rahul Gandhi to lead Bharat Nyay yathra across 14 states