cpm-kodungallur-bjp-27

കൊടുങ്ങല്ലൂരില്‍ സിപിഎമ്മുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവിനൊപ്പം പാര്‍ട്ടി ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിനെ ചൊല്ലി അണികള്‍ക്കിടയില്‍ അമര്‍ഷം. സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു ബിജെപി. നേതാവ് ശ്രീകുമാര്‍. എന്നാല്‍ ശ്രീകുമാര്‍ ഉള്‍പ്പെടെ 14 പേരെ കോടതി വെറുതെ വിട്ടിരുന്നു.  കേസില്‍ വേണ്ട രീതിയില്‍ കോടതിയില്‍ വാദിച്ചില്ലെന്ന ആക്ഷേപം അണികള്‍ക്കിടയില്‍ നിലനില്‍ക്കെയാണ് ഏരിയ സെക്രട്ടറി ജൈത്രന്‍ , ശ്രീകുമാറുമായി വേദി പങ്കിട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ അണികള്‍ പരസ്യ പ്രതിഷേധം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ സിനിമ തിയറ്ററിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ജൈത്രന്‍, ശ്രീകുമാറിനൊപ്പം വേദി പങ്കിട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

CPM area secretary shares stage with BJP leader, kodungallur