സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതിയില്‍ കെ.പ്രകാശ് ബാബുവാണ് പേര് നിര്‍ദേശിച്ചത്. നാളത്തെ സംസ്ഥാന കൗണ്‍സില്‍ തീരുമാനം അംഗീകരിക്കും. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെയാണു ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറിയാക്കിയത്.
കാനത്തിന്റെ സംസ്കാരം നടന്ന ദിവസം തന്നെ കോട്ടയത്ത് അടിയന്തരമായി സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് ബിനോയിക്കു സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇതിനു മുൻകയ്യെടുത്തു. താൻ അവധിയിൽ പ്രവേശിക്കുന്ന സമയത്ത് ബിനോയിക്കു ചുമതല നൽകണം എന്നാവശ്യപ്പെട്ടു കേന്ദ്ര നേതൃത്വത്തിനു കാനം നേരത്തേ നൽകിയ കത്ത് ബിനോയിയുടെ ആരോഹണം എളുപ്പമാക്കി.
Binoy Viswam will continue as CPI Kerala state secretary