പ്രസവ ശസ്ത്രക്രികയ്ക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ കേസില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡ‍ോ. സി.കെ. രമേശന്‍, ഡോ. എം. ഷഹ്ന നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയത്. രണ്ട് ദിവസത്തിനകം കുന്നമംഗലം കോടതിയില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിക്കും. 

 

2017 നവംബര്‍ 30ന് നടന്ന പ്രസവ ശസ്ത്രക്രിയയില്‍ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടങ്ങിയെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. 

 

Scissors inside woman’s stomach; Permission to prosecute doctors and nurses