കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം കടുപ്പിച്ച് ഇന്ത്യ മുന്നണി. പാർലമെന്റിലെ സുരക്ഷ വീഴ്ച, എംപിമാരുടെ സസ്പെൻഷൻ,എന്നി വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഡൽഹി ജന്തർ മന്തറിൽ രാജ്യസഭ പ്രത്യക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധ സംഗമത്തിൽ ഭൂരിഭാഗം കക്ഷിനേതാക്കളും പങ്കെടുക്കുന്നുണ്ട്. അധികാരത്തിന്റെ അമൃത് തെറ്റായ കൈകളിലാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത് എം പി മാരുടെ സസ്പെൻഷൻ അല്ല പാർലമെന്റ് തന്നെ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും വിമർശിച്ചു. രാഹുൽ ഗാന്ധിയും കേരള എം പിമാരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
Save Democracy: INDIA bloc leaders stage protest against bulk suspension of MPs from Parliament