police-officer-walks-across

ചെക് റിപ്പബ്ളിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പില്‍  10 പേര്‍ കൊല്ലപ്പെട്ടു. ചാള്‍സ്  സര്‍വകലാശാല കെട്ടിടസമുച്ചയത്തില്‍ കടന്ന അക്രമി വെടിവച്ചതായാണ് പ്രാഥമിക വിവരം. മുപ്പതോളംപേര്‍ക്ക് പരുക്കേറ്റു, ഇതില്‍ ഒന്‍പതുപേരുടെനില ഗുരുതരമാണ്. അക്രമിയെ കൊലപ്പെടുത്തിയെന്ന് പൊലീസ് സമൂഹമാധ്യമമായ എക്സില്‍ വ്യക്തതമാക്കി. കെട്ടിടങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. രാജ്യത്തെ കിഴക്കന്‍ മേഖല സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി പെട്ര ഫിയല യാത്ര റദ്ദാക്കി പ്രാഗിലേക്ക് തിരിച്ചു.

 

10 people killed in a mass shooting in downtown Prague