യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായത് അഴിഞ്ഞാട്ടമെന്ന് മന്ത്രി പി.രാജീവ്. ആയുധങ്ങളുമായി പ്രതിപക്ഷനേതാവ് തന്നെയാണ് നയിക്കുന്നതെന്നും പി.രാജീവ് വിമര്‍ശിച്ചു. പ്രതിപക്ഷം കലാപത്തിനു ശ്രമിക്കുന്നുവെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. പൊലീസ് സംയമനംപാലിച്ചതുകൊണ്ടാണ് ശ്രമം പരാജയപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഒറ്റപ്പെട്ട സംഭവം. അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും കെ.രാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.