mansukh-mandaviya-2

രാജ്യത്ത് കോവിഡും ശ്വാസകോശ അസുഖങ്ങളും വർധിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തങ്ങൾ അവലോകനം ചെയ്യാൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച യോഗം ഇന്ന് ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികൾ, ചികിത്സ എന്നിവ വിലയിരുത്തും.  

 

കോവിഡ് രോഗികളിൽ വലിയ വർധനവ് ഉണ്ടാവുകയും JN1 സ്ഥിരീകരിക്കുകയും ചെയ്ത കേരളത്തിലെ സാഹചര്യം പ്രത്യേകം വിലയിരുത്തും. രാജ്യത്ത് നിലവിൽ നൂറ്റന്‍പതോളമാണ്  പ്രതിദിന കോവിഡ് രോഗികൾ. രോഗബാധിതർ വർധിച്ചതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു

 

Mansukh Mandaviya to hold high-level meeting with State Health Ministers over COVID upsurge