മാർ തോമസ് തറയിൽ

മാർ തോമസ് തറയിൽ

  • സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപത
  • പ്രകടനപത്രികയില്‍ ഉറപ്പുപറഞ്ഞ 250 രൂപ റബര്‍ വില കിട്ടിയില്ല
  • നിരാശ വോട്ടില്‍ പ്രതിഫലിക്കുമെന്ന് മാര്‍ തോമസ് തറയില്‍ മനോരമ ന്യൂസിനോട്

 

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത. ഇടതുപക്ഷ പ്രകടനപത്രിയിൽ ഉറപ്പുപറഞ്ഞ 250 രൂപ റബർ വില കിട്ടിയില്ലെന്നും കർഷകന്റെ നിരാശ വോട്ടിലൂടെ പ്രതിഫലിക്കുമെന്നും  ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മനോരമ ന്യൂസിനോട്. കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചകളിൽ റബർ സബ്‌സിഡി പ്രധാന വിഷയമാകുമ്പോഴാണ് പ്രതികരണം

 

എൽഡിഎഫ് പ്രകടനപത്രിയിൽ ഉറപ്പുപറഞ്ഞ 250 രൂപ റബർ സബ്സിഡി കൊടുക്കാൻ കഴിയാതെ മാണി ഗ്രൂപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോഴാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ അതിരൂക്ഷ വിമർശനം. തമിഴ്നാട് സർക്കാരിന് കർഷക സൗഹൃദമാവാമെങ്കിൽ എന്തുകൊണ്ട് കേരളത്തിനായിക്കൂടെന്ന്  മാർ തോമസ് തറയിൽ ചോദിച്ചു.

 

കേരളത്തിലെ വനംവകുപ്പിന് മനുഷ്യരേക്കാൾ പരിഗണന മൃഗങ്ങളോടാണ്.. ഇതുകൊണ്ടൊക്കെയാണ് ജനം കേരളം വിട്ടു പോകുന്നതെന്നും സഹായ മെത്രാൻ.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുപക്ഷം ജില്ലയിൽ  റബർ കർഷക സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഉറപ്പു പറഞ്ഞ റബർ സബ്സിഡിയെ കുറിച്ച് അക്ഷരം മിണ്ടിയിരുന്നില്ല. വോട്ട് പ്രതീക്ഷിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും പ്രവർത്തിക്കരുതെന്ന് ബിജെപിയുടെ സ്നേഹയാത്രയെ കുറിച്ചും മാർ തോമസ് തറയിൽ പ്രതികരിച്ചു.

Changanassery Archdiocese against ldf government