ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയന്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്. 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ൈനറ്റ് റൈഡേഴ്സാണ് സ്റ്റാര്‍കിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹര്‍ഷല്‍ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനെ 6.80 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. രചിന്‍ രവീന്ദ്രയെയും ( 1.80 കോടി) ഷാര്‍ദുല്‍ ഠാക്കൂറിനെയും ( 4 കോടി ) ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കി. ജെറാള്‍ഡ് കോട്സീ – മുംൈബ ഇന്ത്യന്‍സ് (5 കോടി) അസ്മത്തുള്ള ഒമര്‍സായി – ഗുജറാത്ത് ടൈറ്റന്‍സ് ( 50 ലക്ഷം).
വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്്മന്‍ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ ( 4 കോടി ) ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചപ്പോള്‍ സ്റ്റീവ് സ്മിത്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ഒരുടീം രംഗത്തുവന്നില്ല.
Mitchell Starc becomes most expensive player in history of IPL auctions