neelam-delhipolice-18
  • കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു
  • ബിജെപി എംപി പ്രതാപ് സിംഹയെ വൈകാതെ ചോദ്യം ചെയ്യും
  • പുകയാക്രമണം വീണ്ടും പാര്‍ലമെന്‍റില്‍ ഉയര്‍ത്തുമെന്ന് പ്രതിപക്ഷം

പാര്‍ലമെന്‍റ് പുകയാക്രമണക്കേസ് പ്രതി നീലം ആസാദിന്‍റെ വസതിയില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ഹരിയാന ജിന്ദിലെ വീട്ടിലാണ് പൊലീസെത്തിയത്. നീലത്തിന്‍റെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തു. പ്രതികളിലൊരാളായ ലളിത് ഝാ നശിപ്പിച്ച നാല് പ്രതികളുടെ അഞ്ച് ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ രാജസ്ഥാനിലെ നാഗൗറിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ ചര്‍ച്ചനടത്തിയത് സിഗ്നലിങ് ആപ്പിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ രണ്ട് പ്രതികൾക്ക് ലോക്സഭ പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പൊലീസ് ഉടന്‍ ചോദ്യംചെയ്യും. നിലവില്‍ പ്രതാപ് സിംഹ ഡല്‍ഹിയിലില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, പുകയാക്രമണം, എംപിമാരുടെ സസ്പെൻഷൻ എന്നിവ ഉന്നയിച്ച് പ്രതിപക്ഷം ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാക്കും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രതിഷേധങ്ങളും തീരുമാനിക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേരും. സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. പുകയാക്രമണം അന്വേഷിക്കാൻ ഉന്നതലസമിതി രൂപീകരിച്ചതും പാർലമെന്റിന്റെ സുരക്ഷ പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചതും വിശദീകരിച്ച് സ്പീക്കർ ഓം ബിർല എംപിമാർക്ക് കത്ത് നൽകിയിരുന്നു. 

 

Delhi police questions smoke attack case accused Neelam's family members