modi17

പാര്‍ലമെന്‍റിലെ പുകയാക്രമണം ഗൗരവതരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവരങ്ങൾ തേടേണ്ടതുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝാ നശിപ്പിച്ച നാല് ഫോണുകളുടെ അവശിഷ്ടങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തി. രണ്ട് പ്രതികൾക്ക് ലോക്സഭ പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ അടുത്തയാഴ്ച ചോദ്യംചെയ്യും

 

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തുന്നില്ല എന്ന വിമർശനങ്ങൾക്കിടയാണ് പുകയാക്രമണത്തിനുശേഷം ഇതാദ്യമായി പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. തർക്കവും സംവാദവും ഒഴിവാക്കി, ഒരേ മനസ്സോടെ ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തണം. ഏറെ ഗൗരവമുള്ള വിഷയമാണ് പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, ലളിത് ഝാ നശിപ്പിച്ച നാല് പ്രതികളുടെ ഫോണുകളുടെ അവശിഷ്ടങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തി. 

 

രാജസ്ഥാനിലെ കുചമാനില്‍നിന്നാണ് അഞ്ച് ഫോണുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ മാസങ്ങളായി പ്രതികള്‍ ചര്‍ച്ചനടത്തിയത് സിഗ്നലിങ് ആപ്പിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടെലഗ്രാമിനേക്കാള്‍ സുരക്ഷിതമാണ് സിഗ്നല്‍ എന്ന് കണ്ടെത്തിയതോടെയാണിത്. അതിനിടെ രണ്ട് പ്രതികൾക്ക് ലോക്സഭ പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ അടുത്തയാഴ്ച പൊലീസ് ചോദ്യംചെയ്യും. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്, ലളിത് ത്സാ യ്ക്ക് മുകളിൽ ആര് എന്നതിനാണ് പൊലീസ് ഉത്തരം തേടുന്നത്. 

 

Smoke attack on Parliament serious; Detailed investigation required: PM