
വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ചയെന്ന് ആരോപിച്ച് ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ കയറി മഹിളാമോര്‍ച്ചയുടെ പ്രതിഷേധം. ഡിജിപി വീട്ടിലുള്ള സമയത്താണ് പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. പത്തോളം വരുന്ന പ്രവര്‍ത്തകരാണ് അപ്രതീക്ഷിതമായി പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് മുറ്റത്തിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ രക്ഷപെടാന്‍ പൊലീസ് സഹായിച്ചെന്നാരോപിച്ച് ഡിജിപി ഓഫിസിലേക്ക് മഹിളാമോര്‍ച്ചയുടെ പ്രതിഷേധമുണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ ഔദ്യോഗിക വസതിയിലേക്ക് എത്തുകയായിരുന്നു.
Mahila Morcha workers intrudes to DGP's house, Arrest