ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മായിൽ. പാർട്ടിയുടെ കീഴ് വഴക്കം ലംഘിച്ചതായ സംശയം പാർട്ടിക്കാർക്കും വ്യക്തിപരമായി തനിക്കുമുണ്ട്. ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്തുണ്ടെന്ന് പറയുന്നതല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ല. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ല. ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. ദേശീയ നേതൃത്വം കുറച്ച് കൂടി ചർച്ചയ്ക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും ഇസ്മായിൽ പാലക്കാട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
KE Ismayil against Binoy Viswam's appointment