പാര്‍ലമെന്‍റ് പുകയാക്രമണക്കേസ് പ്രതി അമോല്‍ ഷിന്‍ഡെയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍. മകനോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജീവനൊടുക്കുമെന്നുമാണ് ഭീഷണി. അതേസമയം പ്രതികളുടെ വിദേശബന്ധവും സാമ്പത്തിക സ്രോതസും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അരാജകത്വമുണ്ടാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി വിപുലമായ ആസൂത്രണം നടത്തിയെന്നും ഒട്ടേറെ തവണ കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘം പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഏതെങ്കിലും കാരണത്താൽ നീലത്തിനും അമോലിനും പാർലമെന്റിന് സമീപം എത്താൻ സാധിച്ചില്ലെങ്കിൽ മഹേഷും കൈലാഷും മറ്റൊരു ദിശയിൽനിന്ന് പാർലമെന്റിനെ സമീപിക്കണമെന്നും, കളർ ബോംബുകൾ കത്തിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കാനുമായിരുന്നു നീക്കം. എന്നാൽ സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാൽ ശർമയുടെ വീട്ടിൽ മഹേഷിനും കൈലാഷിനും എത്താൻ സാധിച്ചില്ല. ഇതോടെ ഈ പദ്ധതി പൊളിയുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്നോ നാളെയോ പാർലമെന്റിലടക്കം അന്വേഷണസംഘം പുകയാക്രമണം പുന:സൃഷ്ടിക്കും.
Intruders wanted to 'create anarchy', police to probe foreign link in Parliament smoke attack case