പാര്‍ലമെന്‍റില്‍ പുകയാക്രമണം നടത്തി ഭീതിപരത്തിയതിന്‍റെ ബുദ്ധികേന്ദ്രം ഡി. മനോരഞ്ജനെന്ന് പൊലീസ്. പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സമ്മേളനത്തിനിടയില്‍ മനോരഞ്ജന്‍ പാര്‍ലമെന്‍റിനകത്ത് കടന്ന് നിരീക്ഷണം നടത്തിയാതായി തെളിഞ്ഞിരുന്നു. ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ലളിത് ഝായ്ക്ക് വേണ്ട നിര്‍ദേശം നല്‍കിയത് താനാണെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. നക്സല്‍ ഗ്രൂപ്പുകളുടെ രീതിയാണ് ഇയാള്‍ പിന്തുടര്‍ന്നതെന്നും പൊലീസ് പറയുന്നു.
പശ്ചിമബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനുമായ ലളിത് ഝായാണ് ആക്രമണത്തിന്‍റെ ആസൂത്രകനെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതിയായ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് പാര്‍ലമെന്‍റിനകത്ത് കയറിയതെന്നാണ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ജനുവരി മുതല്‍ കൃത്യത്തിനായി ആസൂത്രണം ആരംഭിച്ചിരുന്നുവെന്നും ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവര്‍ അംഗങ്ങളാണെന്നും ഡല്‍ഹി പൊലീസ് പറയുന്നു.
അതേസമയം, സുരക്ഷ വീഴ്ചയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ബിജെപി എംപി പ്രതാപ് സിംഹയെ സന്ദര്‍ശ പാസ് അനുവദിച്ചതില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല അന്വേഷണ സമിതി ഇന്ന് പാർലമെന്റ് സന്ദർശിക്കും.
Manorenjan is the masterbrain behind smoke attack in parliament