• നവീകരിക്കുന്നത് കോട്ടയം കലക്ടർ വി.വിഘ്നേശ്വരിയുടെ വസതി
  • പുതിയ സംഭവമല്ലെന്ന് മന്ത്രി
  • നവീകരണ ചുമതല നിര്‍മിതി കേന്ദ്രത്തിന്

85 ലക്ഷം രൂപ മുടക്കി കോട്ടയം കലക്ടറുടെ വസതി നവീകരിക്കുന്നതിൽ പുനഃപരിശോധന വേണ്ടെന്ന നിലപാടിൽ റവന്യൂ വകുപ്പ്. വസതി നവീകരിക്കുന്നതിനുള്ള തുക കഴിഞ്ഞ ബജറ്റിൽ പ്ലാൻ ഫണ്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചതാണെന്നും പുതിയ സംഭവമല്ലെന്നും മന്ത്രി കെ.രാജന്‍ മനോരമന്യൂസിനോട് പറഞ്ഞു. ബജറ്റിലെ തീരുമാനം തിരുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

2023-2024 വർഷത്തിലെ സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോട്ടയം കലക്ടർ വി.വിഘ്നേശ്വരിയുടെ വസതി നവീകരിക്കാന്‍ തീരുമാനിച്ചത്. മൂന്നു മാസം മുൻപ്  തുക അനുവദിച്ചപ്പോൾ നവീകരണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു നല്‍കിയിരുന്നത്. എന്നാൽ കലക്ടർ ഇടപെട്ട് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കാൻ നിർദേശിച്ചതും പകരം നിര്‍മിതി കേന്ദ്രത്തിന് ചുമതല നല്‍കിയതും വിവാദമായിരുന്നു. 

 

No need to review renovation of kottayam collector's bunglaow says Minister K Rajan